Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃക്ക മാറ്റിവെക്കണോ, കാത്തിരിക്കൂ

കോഴിക്കോട്: ബന്ധുക്കളല്ലാത്തവരുടെ വൃക്ക ഉപയോഗിച്ച് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് സംസ്ഥാനത്ത് സാധ്യമല്ലാതെ വരുന്നു.

ബന്ധുക്കളല്ലാത്തവരുടെ വൃക്ക ഉപയോഗിച്ചുള്ള ശസ്ത്രക്രിയക്ക് അനുമതി നല്‍കുന്ന സ്റാറ്റ്യൂട്ടറി കമ്മിറ്റി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. വൃക്ക റാക്കറ്റിനെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഡിജിപിയ്ക്ക് ഉത്തരവ് നല്‍കിയതിനെ തുടര്‍ന്നാണ് കമ്മിറ്റി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. കമ്മിറ്റി പിരിച്ചുവിടാന്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് കമ്മിറ്റി എഴുതുകയും ചെയ്തു.

ഡോ. എം. ആര്‍. ചന്ദ്രന്‍, ഡോ. എ. എസ്. ഗിരിജ, ഡോ. പി. സനല്‍കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നത്.

ബന്ധുക്കളില്‍ നിന്ന് വൃക്ക സ്വീകരിക്കുന്നതിന് കമ്മിറ്റിയുടെ അനുമതി ആവശ്യമില്ല. അതേ സമയം ബന്ധുക്കളല്ലാത്തവരില്‍ നിന്നും വൃക്ക സ്വീകരിച്ച് ഓപ്പറേഷന്‍ നടത്തുന്നതിന് കമ്മിറ്റിയുടെ അനുമതി നിര്‍ബന്ധമാണ്.

സംസ്ഥാനത്തെ ഭൂരിഭാഗം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയും വൃക്ക വാങ്ങിയാണ് നടത്തുന്നത്. വില്‍ക്കാന്‍ വേറൊന്നുമില്ലാത്ത നിര്‍ധനരാണ് വൃക്ക വില്‍ക്കുന്നത്.

പല വൃക്ത മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും കമ്മിറ്റി അനുവാദം നല്‍കാറില്ല. എന്നാല്‍ മാസത്തില്‍ ഒരു ഡസന്‍ ശസ്ത്രക്രിയയെങ്കിലും കമ്മിറ്റിയുടെ അനുമതിയോടെ നടക്കുന്നുണ്ടെന്ന് കമ്മിറ്റിയുടെ തലവന്‍ എ. ആര്‍. ചന്ദ്രന്‍ പറഞ്ഞു.

കമ്മിറ്റിയുടെ അന്തസിനെ ചോദ്യം ചെയ്യും വിധം അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് കമ്മിറ്റി പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ചന്ദ്രന്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പെട്ടെന്നെന്തെങ്കിലും നടപടിയുണ്ടായാലേ ബന്ധുക്കളല്ലാത്തവരില്‍ നിന്ന് വൃക്ക സ്വീകരിച്ചുള്ള ശസ്ത്രക്രിയ നടത്താനാവൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+