Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലുടനീളം വ്യവസായ സോണുകള്‍

തിരുവനന്തപുരം: കേരളത്തിലൂടനീളം വ്യവസായ-വ്യാപാര സോണുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജൂണ്‍ അഞ്ച് വ്യാഴാഴ്ച ഒരു സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭയമില്ലാതെ മൂലധനം മുടക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കാനുള്ള നടപടിയുടെ ഭാഗമാണിത്. വ്യക്തമായ ആസൂത്രണവും പ്രായോഗികനടപടികളും ആവശ്യമായ ദീര്‍ഘകാലപദ്ധതിയാണിത്. എന്തായാലും ഈ സര്‍ക്കാര്‍ ഈ യജ്ഞത്തിന് തറക്കല്ലിടാന്‍ തീരുമാനിച്ചു. ഇതിനാവശ്യമായ ഭരണ-ധനകാര്യതലത്തിലുള്ള പരിഷ്കരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.- അദ്ദേഹം പറഞ്ഞു.

നവമ്പറില്‍ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ആഗോളനിക്ഷേപക സമ്മേളനം(ജിഐഎം) ഈ വഴിയിലേക്കുള്ള കാല്‍വെപ്പാണ്. ഐടി, നിര്‍മ്മാണം, ആരോഗ്യസംരക്ഷണം, വിദ്യഭ്യാസം തുടങ്ങിയ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുകയാണ് വ്യവസായ-വ്യാപാര സോണുകളുടെ ലക്ഷ്യം. കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കാന്‍ വ്യവസായവകുപ്പ് പരിശ്രമിക്കും. - അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനകം സിംഗപ്പൂര്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം മുടക്കാന്‍ തയ്യാറായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. കേരളം ഐടിയുടെയും വിനോദസഞ്ചാരത്തിന്റെയും കാര്യത്തില്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ജൈവസാങ്കേതികവിദ്യയിലും കാര്‍ഷികോല്പന്ന സംസ്കരണത്തിലും ധാതുസമ്പദ്ഖനനത്തിലും സംസ്ഥാനത്തിന് നല്ല സാധ്യതയുണ്ട്. - അദ്ദേഹം ചൂണ്ടിക്കാട്ടി.

നിക്ഷേപകരെ ആകര്‍ഷിക്കുക മാത്രമല്ല ആഗോളനിക്ഷേപക സമ്മേളത്തിന്റെ ലക്ഷ്യം. വൈദ്യുതി, വ്യവസായആവശ്യത്തിനുള്ള ജലവിതരണം, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന്റെ കാര്യവും സമ്മേളനം ചര്‍ച്ചചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+