പരിയാരം മെഡിക്കല്‍ കോളജിന് അംഗീകാരം
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിന് അംഗീകാരം നല്‍കിയതായുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഔദ്യോഗിക അറയിപ്പ് കോളജ് അധികൃതര്‍ക്ക് ലഭിച്ചു.
പരിയാരം അക്കാദമി ഒഫ് മെഡിക്കല്‍ സയന്‍സസിന്റെ എം ബി ബി എസ് ഡിഗ്രിയ്ക്ക് അംഗീകാരം നല്‍കുന്ന വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി അറിയിപ്പില്‍ പറയുന്നു.
ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളില്‍ നടന്ന കൗണ്‍സിലിന്റെ ജനറല്‍ ബോഡി യോഗത്തിലാണ് പരിയാരം മെഡിക്കല്‍ കോളജിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശം പരിഗണിച്ചത്. പരിയാരം മെഡിക്കല്‍ കോളജിന് അംഗീകാരം നല്‍കണമെന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ശുപാര്‍ശ ജനറല്‍ ബോഡി യോഗം അംഗീകരിക്കുകയും ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications