ഷാപ്പ് നടത്തിപ്പ് തൊഴിലാളികളെ ഏല്പിച്ചേക്കും
തിരുവനന്തപുരം: ആരും ലൈസന്‍സെടുക്കാതെ പൂട്ടിയിട്ടിരിക്കുന്ന കള്ള് ഷാപ്പുകളുടെ നടത്തിപ്പ് ചെത്തുതൊഴിലാളികളെ ഏല്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍ അറിയിച്ചു.
സഹകരണ സംഘങ്ങള്‍ക്ക് ഷാപ്പ് നടത്തിപ്പിന് അനുമതി നല്‍കില്ലെന്നും അദ്ദേഹം ജൂണ്‍ ആറ് വ്യാഴാഴ്ച വാര്‍ത്താ ലേഖകരോട് പറഞ്ഞു.
കളള് ഷാപ്പുകളുടെ നടത്തിപ്പ് നേടിയെടുക്കുന്നതിന് ഭീഷണിയുടെ ഭാഷ ഉപയോഗിച്ചാല്‍ അത് വിലപോവില്ല. തൃശൂരില്‍ ചെത്തുതൊഴിലാളികള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ അദ്ദേഹം വിമര്‍ശിച്ചു.












Click it and Unblock the Notifications