Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്പേയിയുടെ നിര്‍ദേശം പാകിസ്ഥാന്‍ തള്ളി

ഇസ്ലാമബാദ്: നിയന്ത്രണരേഖയില്‍ ഇന്ത്യ-പാക്സേനകളുടെ സംയുക്തപട്രോളിംഗ് ആവാമെന്ന വാജ്പേയിയുടെ നിര്‍ദേശം പാകിസ്ഥാന്‍ തള്ളി. പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാന്‍ നിയന്ത്രണരേഖയില്‍ ഇന്ത്യ-പാക് സേനകളുടെ സംയുക്തപട്രോളിംഗ് ആകാമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം അപ്രായോഗികമാണെന്ന് പറഞ്ഞാണ് പാകിസ്ഥാന്‍ തള്ളിയത്.

ഇതു പുതിയ നിര്‍ദേശമല്ല. ഇന്ത്യ-പാക് ബന്ധങ്ങളുടെ അവസ്ഥപരിഗണിക്കുമ്പോള്‍ ഈ നിര്‍ദേശം പ്രാവര്‍ത്തികമല്ല.- പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണരേഖയില്‍ രാജ്യാന്തരനിരീക്ഷകരെ ഏര്‍പ്പെടുത്തണമെന്നതാണ് പാകിസ്ഥാന്റെ നിര്‍ദേശം. എന്നാല്‍ ഇന്ത്യ ഇത് തള്ളിയിരുന്നു.

സംയുക്തപട്രോളിംഗ് എന്ന നിര്‍ദേശം അപ്രായോഗികമാണെന്ന് കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസും അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+