നാരായണന്‍ രാഷ്ട്രപതിയാകുന്നതില്‍ എതിര്‍പ്പില്ല
ചെന്നൈ : കെ. ആര്‍. നാരായണനെ രണ്ടാം വട്ടവും രാഷ്ട്രപതിയാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ജയലളിത.
രാജ്യം അപ്രഖ്യാപിത യുദ്ധത്തെ നേരിടുന്ന അവസ്ഥയില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാളെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നും അവര്‍ പറഞ്ഞു. അല്ലെങ്കില്‍ ഇന്ത്യ ഒറ്റക്കെട്ടല്ലെന്ന സന്ദേശം ലോകരാജ്യങ്ങള്‍ക്കു നല്‍കുന്നതിന് സമമാകും.
കെ. ആര്‍. നാരായണന്‍ രണ്ടാം വട്ടം രാഷ്ട്രപതിയാകുന്നത് നിയമവിരുദ്ധമോ തെറ്റോ അല്ലെന്ന് ജയ പറഞ്ഞു. ദില്ലി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി വാജ്പേയിയെ കണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ചുളള പാര്‍ട്ടിയുടെ അഭിപ്രായം അറിയിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.
പ്രധാനമന്ത്രി ഇതു സംബന്ധിച്ച തന്റെ അഭിപ്രായം ചോദിക്കാന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും ജയ അറിയിച്ചു.












Click it and Unblock the Notifications