Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 15 ന്

ദില്ലി: അടുത്ത രാഷ്ട്രപതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ജൂലൈ 15 ന് നടക്കും. 15 ന് തിരഞ്ഞെടുപ്പ് നടത്താനായി എല്ലാ തയ്യാറെടുപ്പുകളും നടത്തുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെ എം ലിംഗ്ദൊ ജൂണ്‍ ഏഴ് വെള്ളിയാഴ്ച ദില്ലിയില്‍ പറഞ്ഞു.

കെ ആര്‍ നാരായണന്റെ രാഷ്ട്രപതി കാലാവധി തീരുന്നതിനാലാണ് ഈ തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം ജൂണ്‍ 11 ന് ഉണ്ടാവും.

ഇത് കഴിഞ്ഞാല്‍ പത്രികള്‍ സമര്‍പ്പിയ്ക്കാം.

പത്രിക സമര്‍പ്പണം അവസാനിയ്ക്കുന്നത് ജൂണ്‍ 25നാണ്.

അടുത്ത ദിവസം പത്രികകള്‍ പരിശോധിയ്ക്കും.

പിന്‍വലിയ്ക്കാനുള്ള അവസാന ദിവസം ജൂണ്‍ 28 ആണ്.

ജൂലൈ 15 ന് തിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞാല്‍ 18 നാണ് വോട്ടെണ്ണല്‍.

ലോക് സഭയിലേയും രാജ്യ സഭയിലേയും അംഗങ്ങളും എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭകളിലെ അംഗങ്ങളുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+