കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാദകറാണി മുന്നില്‍, ആരാധകര്‍ക്ക് നില തെറ്റി

  • By Staff
Google Oneindia Malayalam News

മധുര : ഫാന്റയുടെ പരസ്യത്തിനിറങ്ങിയ നടി സിമ്രാന് നേരെ ആരാധകരുടെ കൈയ്യേറ്റ ശ്രമം.

ശീതള പാനീയത്തിന്റെ പ്രചരാണാര്‍ത്ഥം മധുരയുടെ വിവിധ ഭാഗങ്ങളിലെത്തിയ നടിയെ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ കൈവയ്ക്കുകയായിരുന്നു. നില തെറ്റിയ ആരാധകരെ പിരിച്ചു വിടാന്‍ പൊലീസിന് ചില സ്ഥലങ്ങളില്‍ ലാത്തിചാര്‍ജ് നടത്തേണ്ടി വന്നു.

കൈയില്‍ ഫാന്റയുമായി നില്‍ക്കുന്നയാളോട് നിറമെന്നാലെന്ത് എന്ന ചോദ്യം ചോദിക്കാനും ശരിയുത്തരം പറയുന്നയാള്‍ക്ക് സമ്മാനം നല്‍കാനുമാണ് സിമ്രാനെ ചുമതലപ്പെടുത്തിയിരുന്നത്. ഏറെ പ്രചാരം കിട്ടിയ പരസ്യപരിപാടിയായിരുന്നു ഇത്.

തെരുവിലിറങ്ങിയ താരസുന്ദരിയെ കണ്ട ആരാധകര്‍ മതിമറന്നു. ഷര്‍ട്ടില്‍ പിടിച്ചു വലിക്കാനും തൊടാനും പിച്ചാനും മാന്താനുമൊക്കെയായി ആള്‍ക്കാര്‍ ഭ്രാന്തു പിടിച്ചു നടന്നു. തിരശീലയില്‍ കാണുന്ന മാദകത്തിടമ്പിനെ അടുത്ത കണ്ട ആവേശത്തില്‍ പലര്‍ക്കും നില തെറ്റി. അറപാളയത്താണ് ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ലാത്തിചാര്‍ജ് നടന്നത്.

രസകരമായ രംഗങ്ങളും പരസ്യ പ്രചരണത്തില്‍ അരങ്ങേറി. നിറമെന്ത് എന്ന ചോദ്യത്തിന് ഒരു രസികന്റെ മറുപടി ഫാന്റയല്ല, സിമ്രാനാണ് നിറമെന്നായിരുന്നു. ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാത്തതിനാലാണ് അനിഷ്ട സംഭവങ്ങളുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X