കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപത്തിന് വിഎസ് ആഹ്വാനം ചെയ്യുന്നെന്ന് ആന്റണി

  • By Staff
Google Oneindia Malayalam News

തൃശൂര്‍ : സംസ്ഥാനമെങ്ങും തൃശൂര്‍ ആവര്‍ത്തിയ്ക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കലാപത്തിനുളള പരസ്യാഹ്വാനമാണെന്ന് മുഖ്യമന്ത്രി.

നാട്ടില്‍ കലാപവും അരാജകത്വവും വിതയ്ക്കുന്ന പ്രസ്താവനകള്‍ പ്രതിപക്ഷ നേതാവിന്റെ പദവിയ്ക്ക് യോജിച്ചതല്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി. സ്വന്തം അണികളെ നിയന്ത്രിയ്ക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. അല്ലാതെ നാട്ടില്‍ അക്രമം നടത്താന്‍ ആഹ്വാനം ചെയ്യുകയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ചെത്തു തൊഴിലാളി സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സംസ്ഥാനത്തെങ്ങും തൃശൂര്‍ ആവര്‍ത്തിയ്ക്കുമെന്ന വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചെത്തു തൊഴിലാളികള്‍ക്ക് ഏതെങ്കിലും വിധത്തില്‍ തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്നത് സമരമല്ല, കലാപമാണ്. ആസുത്രിതമായ കലാപം നടത്താന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തൃശൂര്‍ സംഭവത്തില്‍ പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X