Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലാസ് മുറികളില്‍ വീഡിയോ ക്യാമറ

കൊച്ചി: അധ്യാപകര്‍ ബ്ലാക്ക് ബോര്‍ഡിലെഴുതുമ്പോള്‍ ക്ലാസ് മുറിയില്‍ കടലാസ് വിമാനങ്ങള്‍ എയ്ത് വിടുന്ന വിരുതന്മാര്‍ ഇനി കരുതലോടെയിരിക്കണം. അവരെ വീക്ഷിക്കാന്‍ വീഡിയോ ക്യാമറകളെത്തുന്നു!

കേരളത്തിലെ ഏതാനും സ്വകാര്യ സ്കൂളുകളിലെ ക്ലാസ് മുറികളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ഈ അധ്യയന വര്‍ഷത്തില്‍. വിദ്യാര്‍ഥികളെ കൂടുതല്‍ അച്ചടക്കമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് സ്കൂള്‍ മാനേജ്മെന്റുകള്‍ അവകാശപ്പെടുന്നു.

കളമശേരി രാജഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആണ്‍കുട്ടികളുടെ പഠനമുറിയില്‍ ഒരു വര്‍ഷം മുമ്പുതന്നെ വീഡിയോ ക്യാമറ സ്ഥാപിച്ചിരുന്നു. ഒന്നാം ക്ലാസിലും പത്താം ക്ലാസിലും ഈ വര്‍ഷം ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് സ്കൂള്‍ അധികൃതര്‍.

പറവൂരിലെ ഹിന്ദി പ്രചാരസഭയിലെയും പാലമരങ്ങാട്ടുപ്പള്ളിയിലെ ലേബര്‍ ഇന്ത്യാ ഗുരുകുലത്തിലെയും വീഡിയോ ക്ലാസ് മുറികളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അതേ സമയം മനശാസ്ത്ര വിദഗ്ധര്‍ വിദ്യാര്‍ഥികളെ നിരീക്ഷിക്കാനായി ക്ലാസ് മുറികളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ വിമര്‍ശിക്കുന്നു. വിദ്യാര്‍ഥികളുടെ സ്വാഭാവിക പ്രതികരണങ്ങളെ തളര്‍ത്താനും അവരില്‍ ഭീതി ജനിപ്പിക്കാനും മാത്രമേ ഇത് ഉപകരിക്കുകയുള്ളൂവെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+