Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക മേഖലയെ ആധുനീകരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം : കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന ശാസ്ത്രീയ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് കൈമാറിയാല്‍ പ്രതിസന്ധി ഒരളവു വരെ പരിഹരിക്കാമെന്ന് കൃഷി മന്ത്രി കെ. ആര്‍. ഗൗരിയമ്മ.

ഡിജിറ്റല്‍ സാറ്റലൈറ്റ് റേഡിയോ വഴി കര്‍ഷകര്‍ക്ക് ഇ- ഭരണത്തിന്റെ നേട്ടങ്ങള്‍ എത്തിയ്ക്കുന്നതിനെക്കുറിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിവര വികേന്ദ്രീകരണത്തിന് കൃഷി വകുപ്പും ഐടി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്നതാണ് പ്രസ്തുത പദ്ധതി.

ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് ഉപഗ്രഹ സാങ്കേതിക വിദ്യയിലൂടെ വിവരങ്ങള്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങള്‍ കൃഷിഭവനുകളില്‍ ശേഖരിക്കും. ഇതിനായി കൃഷിഭവനുകളില്‍ സാറ്റലൈറ്റ് റിസീവറും കമ്പ്യൂട്ടറും സ്ഥാപിക്കും.

വയനാട്, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടമായി ഇത് നടപ്പാക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ ഇന്‍ഫര്‍മേഷന്‍ കയോസ്ക്കുകള്‍ സ്ഥാപിക്കാനും സര്‍ക്കാരിന് പരിപാടിയുണ്ട്.

ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഐടി മന്ത്രി കുഞ്ഞാലിക്കുട്ടി, സെക്രട്ടറി അരുണാ സുന്ദര്‍രാജ്, കൃഷി വകുപ്പ് സെക്രട്ടറി ശ്രീനിവാസന്‍, ഐഐടിഎംകെ ചെയര്‍മാന്‍ കെപിപി നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+