Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഭൂചലന സാധ്യത കൂടുതല്‍

തിരുവനന്തപുരം: കേരളം ഭൂചലനത്തിന് കൂടുതല്‍ സാധ്യതയുള്ള പ്രദേശമാണെന്ന് ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയുടെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലുണ്ടാവുന്ന ഭൂചലനത്തിന്റെ ശക്തിയനുസരിച്ച് മൂന്നാം മേഖലയായാണ് കേരളത്തെ കണക്കാക്കിയിരിക്കുന്നത്. ഈ മേഖലയിലുള്ള ഭൂചലനത്തിന് കൂടുതല്‍ ശക്തി അനുഭവപ്പെടും. തിരുവനന്തപുരത്തെയും ഇടുക്കിയിലെയും ചില പ്രദേശങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് അനുഭവപ്പെട്ട ഭൂചലനത്തിന്റെ ശക്തി താരമതമ്യേന കൂടുതലായിരുന്നു.

1341 മുതല്‍ കേരളത്തിലുണ്ടായിട്ടുത് ശക്തിയേറിയ 18 ഭൂചലനങ്ങളാണ്. റിച്ചര്‍ സ്കെയിലില്‍ 5.7 രേഖപ്പെടുത്തിയ 1341ലെ ഭൂചലനത്തെ തുടര്‍ന്നാണ് വൈപ്പിന്‍ ദ്വീപുണ്ടായത്. കടലില്‍ നിന്നും ഈ ഭാഗം പൊങ്ങിവരികയായിരുന്നു. 1990ല്‍ ഉണ്ടായ ഭൂചലനത്തിന്റെ ശക്തി റിച്ചര്‍ സ്കെയിലില്‍ ആറ് ആണ് രേഖപ്പെടുത്തിയത്. വീടുകളും മറ്റും ഈ ഭൂചലനത്തില്‍ തകരുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+