ശയനപ്രദക്ഷിണത്തിനിടെ ഭക്തന്‍ മരിച്ചു
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തവെ ഭക്തന്‍ മരിച്ചു. മലപ്പുറം തിരൂര്‍ മംഗലം സ്വദേശി എരമത്തു വീട്ടില്‍ വാസു (54) ആണ് മരിച്ചത്. പേരക്കുട്ടിയുടെ ചോറൂണിനാണ് വാസു ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്.
ഹൃദ്രോഗമാണ് മരണകാരണമെന്ന് കരുതുന്നു. വാസുവിന്റെ മൂത്തമകള്‍ ബീനയുടെ മകന്‍ ശിബിന്‍ജിത്തിന്റെ ചോറൂണിനാണ് എട്ടംഗ കുടുംബം വ്യാഴാഴ്ച രാത്രി ഗുരുവായൂരിലെത്തിയത്. ചോറൂണിന് മുമ്പ് നേര്‍ന്ന ശയനപ്രദക്ഷിണ വഴിപാട് നടത്തുന്നതിനിടെയാണ് വാസു മരിച്ചത്.
ശയനപ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കെ ശീവേലിപ്പുരയിലെത്തുന്നതിന് മുമ്പ് വാസു ക്ഷീണിതനായി നിലത്തു കിടന്നു. ആ സമയത്ത് നല്ല മഴയും ഉണ്ടായിരുന്നു. മഴ നനഞ്ഞു കൊണ്ട് അനക്കമില്ലാതെ കിടന്ന വാസുവിനെ ദേവസ്വം ബോര്‍ഡിന്റെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications