കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

336 കോടി കുഴല്‍പ്പണമല്ലെന്ന് നിഗമനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുംബൈയില്‍ നിക്ഷേപിച്ച് കേരളത്തിലെത്തിയ 336 കോടി തീവ്രവാദി സംഘടനകളുടെ കൈയിലെത്തിയിട്ടുണ്ടാവാമെന്ന് അന്വേഷണം നടത്തുന്ന ഏജന്‍സികളുടെ നിഗമനം.

ഇത് കുഴല്‍പ്പണമല്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. പണത്തിന്റെ ഉറവിടത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ കേന്ദ്ര രഹസ്യാന്വേഷണം ഏജന്‍സികളുടെ മേധാവികള്‍ക്ക് കത്തയച്ചിട്ടുണ്ട്. മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയാണോ ഈ ഇടപാടിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐ പുറത്തുവിട്ട കള്ളനോട്ടാണോ ഇതെന്നും സംശയിക്കുന്നുണ്ട്.

തൃശൂര്‍ സ്വദേശി സി. സുരേന്ദ്രന്റെ പേരിലുള്ള അക്കൗണ്ടുകളിലൂടെയാണ് 336 കോടി കേരളത്തിലെത്തിയത്. സുരേന്ദ്രന്റെ കോയമ്പത്തൂരിലെ വീട് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തപ്പോള്‍ രഹസ്യകോഡുകള്‍ അടങ്ങിയ ഒരു പുസ്തകം കണ്ടെടുത്തിരുന്നു. എന്നാല്‍ സുരേന്ദ്രനെ പിടികൂടാന്‍ കഴിഞ്ഞില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X