Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ട് തീവ്രവാദികള്‍ താവളമുറപ്പിക്കുന്നു?

പാലക്കാട്: പാലക്കാടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മുസ്ലിം തീവ്രവാദി കള്‍ താവളമുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് സംശയിക്കുന്നു. പാലക്കാട്ട് ഈയിടെ നടന്ന സ്വത്തിടപാടിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് നിഗമനം.

മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് നാല് ബാങ്കുകള്‍ വഴി 336 കോടി കടത്തിയത് ഈ തീവ്രവാദികള്‍ക്ക് വേണ്ടിയാണെന്നാണ് കരുതുന്നത്. ബാങ്കുകള്‍ വഴിയല്ലാതെയും കോടികള്‍ തീവ്രവാദികള്‍ക്കായി കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

പാലക്കാട്ട് സ്ഥലങ്ങളും സ്ഥാപനങ്ങളും ബിനാമികള്‍ വഴി വാങ്ങിക്കൂട്ടിയത് തീവ്രവാദി സംഘടനകളാണെന്നാണ് നിഗമനം. പാലക്കാട് നഗരത്തിലെ ഒരു കെട്ടിടം വാങ്ങിയത് മുംബൈയില്‍ നിന്നുള്ളവരാണെങ്കിലും രേഖകളില്‍ ഒരു ചെര്‍പ്പുളശേരിക്കാരന്റെ പേരാണുള്ളത്. ഇയാള്‍ ബിനാമിയാണെന്നാണ് സംശയിക്കുന്നത്. ഒലവക്കോട്ടും ചിറ്റൂരും സ്ഥലം വാങ്ങിയത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

അല്‍ ഉമ്മയുടെ ചില നേതാക്കള്‍ പാലക്കാട്ട് രഹസ്യമായെത്തി ചില യോഗങ്ങളില്‍ സംബന്ധിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സപ്തംബറില്‍ കോഴിക്കോടും തിരുവനന്തപുരവും സന്ദര്‍ശിച്ച ഹുറിയത്ത് നേതാക്കള്‍ രഹസ്യമായി പാലക്കാട് വന്നിരുന്നുവെന്നും വിവരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+