കെ ജി ജോര്‍ജ്ജ് മാക്ട ചെയര്‍മാന്‍
കൊച്ചി : മാക്ടയുടെ അദ്ധ്യക്ഷനായി സംവിധായകന്‍ കെ ജി ജോര്‍ജ്ജിനെ തിരഞ്ഞെടുത്തു. തിരക്കഥാകൃത്ത് ജോണ്‍ പോളാണ് ജനറല്‍ സെക്രട്ടറി. ഐക്യകണ് ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.
മാക്ടയുടെ ജനറല്‍ ബോഡി ഞായറാഴ്ച നടക്കാനിരിക്കെ മറ്റു പാനലുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ഇവര്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.
മറ്റ് ഭാരവാഹികള്‍
ഫാസില്‍ (വൈസ് ചെയര്‍മാന്‍), മോഹന്‍ (വൈസ് ചെയര്‍മാന്‍), രഞ് ജി പണിക്കര്‍ (സെക്രട്ടറി), സുന്ദര്‍ദാസ് (സെക്രട്ടറി), കല്ലിയൂര്‍ ശശി (സെക്രട്ടറി), സാബു പ്രവദാസ് (ഖജാന്‍ജി).












Click it and Unblock the Notifications