Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസ രംഗം അട്ടിമറിക്കാന്‍ അനുവദിക്കില്ല

ചങ്ങനാശേരി : രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് എന്‍എസ്എസ്.

വിദ്യാഭ്യാസ ചട്ടങ്ങളും നിബന്ധനകളും ലംഘിച്ച് സ്വാധീനം ചെലുത്തി എന്തുമാകാമെന്ന ധാര്‍ഷ്ട്യം അംഗീകരിക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണ പണിക്കര്‍ മുന്നറിയിപ്പു നല്‍കി. എന്‍എസ്എസ് പ്രതിനിധി സഭാ മന്ദിരത്തില്‍ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ന്യൂനപക്ഷാവകാശം നിര്‍ണയിക്കുന്നത് അശാസ്ത്രീയമാണെന്ന് പണിക്കര്‍ പറഞ്ഞു. പ്രവിശ്യാ തലത്തില്‍ ന്യൂനപക്ഷങ്ങളുടെ കാനേഷുമാരി കണക്കനുസരിച്ചാണ് ന്യൂനപക്ഷാവകാശം നിര്‍ണയിക്കേണ്ടത്.

എല്ലാ വിഭാഗങ്ങളുടെയും അവകാശം സംരക്ഷിക്കേണ്ട കടമ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. നിയമസംഹിതകളുടെ നിലനില്‍പ്പിനും നീതിന്യായ നിര്‍വഹണത്തിനും സര്‍ക്കാരുകളുടെ നിഷ്പക്ഷത അത്യാവശ്യമാണെന്ന് പണിക്കര്‍ പറഞ്ഞു.

ന്യൂനപക്ഷാവകാശത്തിന്റെ പേരു പറഞ്ഞ് ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷത്തിന് പിരിക്കാവുന്നതില്‍ കൂടുതല്‍ ഫീസ് പിരിക്കാനും മറ്റാനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ നല്‍കിയിട്ടുളള അവകാശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും പണിക്കര്‍ പറഞ്ഞു.

പണിക്കര്‍ അവതരിപ്പിക്കുന്ന 19-ാമത്തെ ബജറ്റാണിത്. പെരുന്നയില്‍ മന്നം സാംസ്ക്കാരിക കേന്ദ്രം, പുതിയ ആശുപത്രി കെട്ടിടം. കറുകച്ചാല്‍ ആശുപത്രിയ്ക്ക് പുതിയ ഒ. പി. ബ്ലോക്ക് എന്നിവ പുതിയ ബജറ്റില്‍ വിഭാവനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+