സിപിഎം തെരുവിലിറങ്ങുമെന്ന് പിണറായി
തൃശൂര്‍ : ചെത്തു തൊഴിലാളി സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയാല്‍ സിപിഎം കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് പിണറായി.
ജനകീയ സമരങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അസഹിഷ്ണുത നല്ലതല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സര്‍ക്കാര്‍ വഴിയാധാരമാക്കിയ തൊഴിലാളികള്‍ ജീവിക്കാന്‍ വേണ്ടിയാണ് സമരം ചെയ്യുന്നത്. പിടിവാശി അവസാനിപ്പിച്ച് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
അതിനു പകരം പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്തുന്ന നിലപാട് തുടര്‍ന്നാല്‍ സമരം സിപിഎമ്മിന് ഏറ്റെടുക്കേണ്ടി വരുമെന്ന് പിണറായി മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications