കെ. പി. രാജേന്ദ്രനെ അറസ്റ് ചെയ്തു
തൃശൂര്‍: ജൂണ്‍ നാല് ചൊവാഴ്ച തൃശൂരില്‍ നടന്ന ചെത്തുതൊഴിലാളി സമരം അക്രമാസക്തമായതിനോട് അനുബന്ധിച്ചുള്ള കേസില്‍ സി പി ഐ നിയമസഭാകക്ഷി നേതാവ് കെ. പി. രാജേന്ദ്രനെ അറസ്റ് ചെയ്തു. കൊലപാതക ശ്രമത്തിന് നേതൃത്വം നല്‍കിയെന്നാണ് രാജേന്ദ്രനെതിരെയുള്ള കേസ്.
ജൂണ്‍ ആറ് വ്യാഴാഴ്ച തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന ധര്‍ണയില്‍ പങ്കെടുത്തതിന് ശേഷം വെള്ളിയാഴ്ച രാവിലെ അമൃത എക്സ്പ്രസില്‍ തൃശൂരെത്തിയ രാജേന്ദ്രനെ റെയില്‍വെ സ്റേഷനില്‍ കാത്തുനിന്ന പൊലീസ് സംഘം അറസ്റ് ചെയ്യുകയായിരുന്നു.
മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാജേന്ദ്രനെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.












Click it and Unblock the Notifications