എക്സൈസ് ചട്ടങ്ങളില്‍ ഇളവ് വരുത്തും
തിരുവനന്തപുരം : വില്‍ക്കപ്പെടാത്ത ഷാപ്പുകള്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തി തൊഴിലാളികള്‍ക്ക് കൈമാറുമെന്ന് എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍.
ചെത്തു തൊഴിലാളി സംഘടനാ നേതാക്കളുമായുളള ചര്‍ച്ചയ്ക്കു ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ജൂണ്‍ 10 തിങ്കളാഴ്ച മുതല്‍ ഈ ഷാപ്പുകളുടെ വില്‍പന ആരംഭിക്കും. ചര്‍ച്ചയെ തുടര്‍ന്ന് മന്ത്രിയെ വഴി തടയാനുളള തീരുമാനം തൊഴിലാളി സംഘടനകള്‍ മാറ്റി വച്ചു. എന്നാല്‍ മറ്റു സമരപരിപാടികള്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
ഒരു തൊഴിലാളിയ്ക്ക് മൂന്നു ഷാപ്പു വരെ ഏറ്റെടുത്തു നടത്താമെന്നതടക്കമുളള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. എന്നാല്‍ നിര്‍ത്തലാക്കുന്ന മുഴുവന്‍ ഷാപ്പുകളിലെയും തൊഴിലാളികള്‍ക്ക് തൊഴിലുറപ്പു വരുത്തണമെന്നതായിരുന്നു സംഘടനകളുടെ ഏക ആവശ്യം.












Click it and Unblock the Notifications