Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷന്‍കാന്ത് രാഷ്ട്രപതിയായേക്കും

ദില്ലി: ഉപരാഷ്ട്രപതി കൃഷന്‍കാന്ത് രാഷ്ട്രപതിയായേക്കുമെന്ന് സൂചന.

പാകിസ്ഥാനുമായുള്ള യുദ്ധസാഹചര്യത്തില്‍ പ്രതിപക്ഷത്തിനും കൂടി താല്പര്യമുള്ള സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചാല്‍ മതിയെന്ന തീരുമാനത്തിന് എന്‍ഡിഎയില്‍ സമ്മര്‍ദ്ദം കൂടി. ഈ സാഹചര്യത്തിലാണ് നേരത്തെ സാധ്യത കല്പിക്കപ്പെട്ടിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ പി.സി. അലക്സാണ്ടറിനു പകരം കൃഷന്‍കാന്തിനെ പരിഗണിക്കുന്നത്.

കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും പി.സി. അലക്സാണ്ടറുടെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി എതിര്‍ക്കുകയാണ്. പി.സി. അലക്സാണ്ടറെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പി.സി. അലക്സാണ്ടറെ രാഷ്ട്രപതിയാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ഭാവിയില്‍ സോണിയാഗാന്ധി പ്രധാനമന്ത്രിയാകാനുള്ള സാധ്യത തടയാനുദ്ദേശിച്ചുള്ളതായിരുന്നു ബിജെപിയുടെ ഈ തന്ത്രം.

പക്ഷെ ഇപ്പോള്‍ ബിജെപി തന്നെ തീരുമാനം മാറ്റിയേക്കുമെന്നാണ് വൈകിക്കിട്ടിയ സൂചന. പാകിസ്ഥാനുമായി സംഘര്‍ഷസാധ്യത നിലനില്ക്കുന്നതിനാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പേരില്‍ കോണ്‍ഗ്രസുമായും മറ്റ് പ്രതിപക്ഷപാര്‍ട്ടികളുമായും അഭിപ്രായഭിന്നതയുണ്ടാക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. കൃഷന്‍കാന്തിനെ നിര്‍ദേശിക്കുകയാണെങ്കില്‍ പ്രതിപക്ഷവും അതിനെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കും. സമാജ്വാദി പാര്‍ട്ടിയും കൃഷന്‍കാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ദില്ലിയില്‍ ശനിയാഴ്ച നടക്കാനിരുന്ന എന്‍ഡിഎ യോഗം ജൂണ്‍ ഒമ്പത് ഞായറാഴ്ചയിലേക്ക് നീട്ടിവച്ചു. ശനിയാഴ്ചത്തെ യോഗം എന്‍ഡിഎ നേതാക്കള്‍ പലരും തലസ്ഥാനത്തില്ലാത്തിനാലാണ് നീട്ടിവച്ചത്. ഞായറാഴ്ച യോഗത്തിന് ശേഷം എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കരുതുന്നു. മിക്കവാറും കൃഷന്‍കാന്ത് തന്നെ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് തന്നെ സൂചനകള്‍ നല്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+