ലൈംഗിക പീഡനം: അറബി അറസ്റില്‍
കോഴിക്കോട്: ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറുപത്തേഴുകാരനായ അറബിയെ പൊലീസ് അറസ്റ് ചെയ്തു.
അബുദാബിയില്‍ നിന്നെത്തിയ ഖലീഫ യൂസഫ് ഹുസൈനെ പതിനെട്ടുകാരിയായ ഭാര്യ റഹീനയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അറസ്റ് ചെയ്തത്.
ഒരു വര്‍ഷം മുമ്പ് കോഴിക്കോട് വന്നപ്പോഴാണ് ഹുസൈന്‍ റഹീനയെ വിവാഹം ചെയ്തത്. റഹീനയോടൊപ്പം ഒരു മാസം കഴിഞ്ഞ് മടങ്ങിപ്പോയ ഹുസൈന്‍ എല്ലാ മാസവും മൂവായിരം രൂപ ചെലവിനായി അയച്ചുകൊടുക്കാറുണ്ടായിരുന്നു. ഈയിടെ ഹുസൈനില്‍ നിന്ന് വിവാഹ മോചന നോട്ടീസ് റഹീനയ്ക്ക് ലഭിച്ചു.
മലയാളത്തിലെഴുതിയ നോട്ടീസ് സ്വീകരിക്കാന്‍ റഹീന വിസമ്മതിച്ചു. ഹുസൈന് മലയാളം അറിയില്ലെന്ന് റഹീന പറയുന്നു. ഈയിടെ കോഴിക്കോട്ടെത്തിയ ഹുസൈന്‍ വീണ്ടും വിവാഹം ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.
ചെലവിനുള്ള പണം ആവശ്യപ്പെട്ട് ഹോട്ടല്‍ മുറിയില്‍ ചെന്ന റഹീനയെ അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications