തൃശൂരില്‍ ഹര്‍ത്താല്‍ ബന്ദായി
തൃശൂര്‍: കെ.പി. രാജേന്ദ്രന്‍ എംഎല്‍എ അടക്കം ഒട്ടേറെ പേരെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ജൂണ്‍ എട്ട് ശനിയാഴ്ച നടത്തുന്ന തൃശൂര്‍ ജില്ലാ ഹര്‍ത്താല്‍ ബന്ദായി.
കടകള്‍ അടഞ്ഞുകിടന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
ചെത്തുതൊഴിലാളികള്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് അക്രമാസക്തമായതിന്റെ പേരിലാണ് രാജേന്ദ്രനെയും മറ്റുള്ളവരെയും അറസ്റ് ചെയ്തു. അക്രമത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വധശ്രമത്തിനാണ് രാജേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.
ഹര്‍ത്താല്‍ ദിവസം അക്രമം തടയുന്നതിന് മുന്‍കരുതലെന്ന നിലയില്‍ 41 പേരെ കസ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലയില്‍ ചില പ്രദേശങ്ങളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications