കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ അരക്ഷിതരെന്ന് ഐഎംഎ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഡോക്ടര്‍മാര്‍ അരക്ഷിതരാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) ദേശീയപ്രസിഡന്റ് ഡോ.പി.വി. ജോര്‍ജ്ജ്. ജൂണ്‍ എട്ട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍മാക്കെതിരെ വര്‍ധിച്ചുവരുന്ന കയ്യേറ്റപ്രവണതയാണ് ചികിത്സാരംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നത് . ഇതിന് പരിഹാരം കാണുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണപരാജയമാണെന്നും ജോര്‍ജ്ജ് കുറ്റപ്പെടുത്തി.

ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് നോക്കിനില്ക്കുകയാണ്. പിന്നീട് അന്വേഷണത്തിന്റെ പേരില്‍ ഡോക്ടര്‍മാരെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X