നാരായണപ്പണിക്കര്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറിയായി പി. കെ. നാരായണപ്പണിക്കരും പ്രസിഡന്റായി കെ. പി. നാരായണമേനോനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
എന്‍ എസ് എസ് ബജറ്റ് സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്. പെരുമ്പുളിക്കല്‍ ഗോപിനാഥന്‍ നായരാണ് ട്രഷറര്‍. വൈസ് പ്രസിഡന്റായി പി. വി. നീലകണ്ഠപിള്ളയെയും അസിസ്റന്റ് സെക്രട്ടറിയായി ജി. സുകുമാരന്‍ നായരെയും വീണ്ടും തിരഞ്ഞെടുത്തു.
സുകുമാരന്‍ നായരെ എക്സ്പര്‍ട്സ് അംഗമായി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.












Click it and Unblock the Notifications