പ്ലേവിന്‍ ജാക്പോട്ട് മലയാളിയുവാക്കള്‍ക്ക്
തിരുവനന്തപുരം: പ്ലേവിന്‍ജാക്പോട്ട് സമ്മാനം ആദ്യ കേരളത്തിലേക്ക്. ഓണ്‍ലൈന്‍ ലോട്ടറിയായ പ്ലേവിന്‍ സിക്കിം സൂപ്പര്‍ ലോട്ടോയുടെ 3.49 കോടി രൂപയുടെ ജാക്പോട്ട് സമ്മാനത്തിനാണ് കേരളത്തിലെ നാലു യുവാക്കള്‍ അര്‍ഹരായത്.
എം.ഡി. സന്തോഷ്, പി.എം. മോഹനന്‍, ടി.എം. സതീഷ്, പി.ഡി. ഷിജു എന്നിവര്‍ ഒന്നിച്ചെടുത്ത ലോട്ടറിടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. മാഹിയില്‍ ജോലിചെയ്യുകയാണ് ഇവര്‍ നാലുപേരും. മാഹിയില്‍നിന്നു തന്നെയാണ് സമ്മാനടിക്കററ് ഇവര്‍ വാങ്ങിയത്.
ജാക്പോട്ട് നേടിയെന്ന് വിശ്വസിക്കാനാവുന്നില്ല. രണ്ടു ദിവസം ഞങ്ങള്‍ക്ക് ഉറങ്ങാനായില്ല.- സംഘത്തിലൊരാളായ സന്തോഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിക്കിമിലെ ഗാംഗ്ടോക്കില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. വിജയികള്‍ക്ക് 30 ദിവസത്തിനുള്ളില്‍ സമ്മാനത്തുക കൈമാറുമെന്ന് പ്ലേവിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കുല്‍ബീര്‍ അഹുജ പറഞ്ഞു.












Click it and Unblock the Notifications