കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുസാറ്റ് എന്‍ട്രന്‍സ്: അനുഷ് മോഹന് ഒന്നാം റാങ്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിവിധ പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിംഗ് പരീക്ഷയില്‍ 87.26 % മാര്‍ക്കോടെ ചെന്നൈ ശേലയ്യൂര്‍ ജ്യോതി വെങ്കിടാചലം നഗറില്‍ അനൂഷ് മോഹന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി.

തൃശൂര്‍ കുരിയച്ചിറ വിമല്‍ ജെ. ചുങ്കത്തിനാണ് രണ്ടാം റാങ്ക്-84.96% മാര്‍ക്ക്. പാറത്തോട് പാലക്കല്‍ ജോസഫ് പി. മാത്യുവിന് 83.20 ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്ക്.

സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഒമ്പതാം റാങ്കായിരുന്നു അനുഷ് മോഹന്. രണ്ടാം റാങ്ക് നേടിയ വിമല്‍ സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ അഞ്ചാം റാങ്ക് നേടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X