തിരുവനന്തപുരം മൃഗശാലയില്‍ എമു
തിരുവനന്തപുരം : ഒട്ടകപ്പക്ഷി കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും വലിയ പക്ഷിയായ എമു തിരുവനന്തപുരം മൃഗശാലയില്‍.
കൊല്ലം സ്വദേശിയായ കല്ലട രമേഷില്‍ നിന്നും 45,000 രൂപ വിലയ്ക്കാണ് ഒരു ജോടി എമുവിനെ മൃഗശാല അധികൃതര്‍ വാങ്ങിയത്. ആസ്ട്രേലിയയിലാണ് ഇവ കണ്ടുവരുന്നത്.
ആന്ധ്രാ പ്രദേശിലെ കാക്കിനടയില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പാണ് രമേഷ് രണ്ട് എമുക്കുഞ്ഞുങ്ങളെ വാങ്ങിയത്. ഒരാണും ഒരു പെണ്ണും. ഇപ്പോള്‍ ഇവയ്ക്ക് ആറടിയില്‍ കൂടുതല്‍ ഉയരമുണ്ട്.
മൃഗശാലയിലെ പഴയ കാണ്ടാമൃഗക്കൂട്ടിനടുത്താണ് ഇപ്പോള്‍ ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്. പിന്നീട് ജിറാഫിന്റെ കൂടിനടുത്തേയ്ക്ക് മാറ്റും.
സസ്യഭുക്കാണ് എമു. ഇലകളാണ് പ്രധാന ഭക്ഷണം. എന്നാല്‍ കീടങ്ങളും മീനും ഇവ കഴിയ്ക്കും. കേരളത്തിലെ ഭക്ഷണവും കാലാവസ്ഥയുമായി ഇവ ഇണങ്ങുമെന്ന് മൃഗശാല ഡയറക്ടര്‍ യെലങ്കി പറഞ്ഞു.
10 വര്‍ഷമാണ് ഇവയുടെ ആയുസ്സ്. എന്നാല്‍ അനുയോജ്യമായ കാലാവസ്ഥയില്‍ ഇവ 30 വര്‍ഷം വരെ ജീവിയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മൃഗശാല എമുവിനു വേണ്ടി തിരയുകയാണെന്നറിഞ്ഞ് രമേഷ് തങ്ങളെ സമീപിച്ചതാണെന്നും യെലങ്കി അറിയിച്ചു.












Click it and Unblock the Notifications