യുദ്ധ വിമാനം നഷ്ടപ്പെട്ടെന്ന് ഇന്ത്യ
ദില്ലി : ലാഹോറിന് സമീപത്തു വച്ച് ഒരു യുദ്ധ വിമാനം നഷ്ടപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചു. എന്നാല്‍ ഇത് ചാര വിമാനമല്ലെന്നും പതിവുളള സൈനിക നടപടികളുടെ ഭാഗമായി പറന്നതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.
ജൂണ്‍ ഏഴ് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ വിമാനം ലാഹോറിനു സമീപത്തെവിടെയോ തകര്‍ന്നു വീണിരിക്കാമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ഇത്തരം വിമാനങ്ങള്‍ ഇരുവിഭാഗങ്ങളും പതിവുളള സൈനിക വിന്യാസത്തിന്റെ ഭാഗമായി പറപ്പിക്കാറുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ ഇന്ത്യ വ്യക്തമാക്കി.












Click it and Unblock the Notifications