എല്‍ടിടിഇയ്ക്കെതിരായ നിരോധനം നീക്കും
കൊളംബോ: എല്‍ടിടിഇയ്ക്കെതിരെ ഏര്‍പ്പെടുത്തിയ നിരോധനം ശ്രീലങ്ക സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗികവക്താവ് അറിയിച്ചതാണ് ഈ വിവരം.
ഇന്ത്യയിലെ പര്യടനത്തിന് ശേഷം ശ്രീലങ്കയില്‍ തിരിച്ചെത്തിയാലുടന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇക്കാര്യം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. തുടര്‍ന്ന് തായ്ലന്റില്‍ എല്‍ടിടിഇയുമായി സര്‍ക്കാര്‍ സമാധാനചര്‍ച്ച ആരംഭിക്കും.
ജൂണ്‍ എട്ട് ശനിയാഴ്ച ദില്ലിയെലുത്തുന്ന റനില്‍ വിക്രമസിംഗെ അഞ്ചു ദിവസം പര്യടനം നടത്തും. പ്രധാനമന്ത്രി വാജ്പേയിയുമായി അദ്ദേഹം ശ്രീലങ്കന്‍ പ്രശ്നം വിശദമായി ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications