ഇന്ത്യയുടെ വിമാനം തകര്‍ത്തെന്ന് പാകിസ്താന്‍
ഇസ്ലമാബാദ് : ഇന്ത്യയുടെ ചാരവിമാനം വെടിവെച്ചു വീഴ്ത്തിയെന്ന് പാകിസ്താന്‍. പൈലറ്റില്ലാത്ത വിമാനമാണ് വെടിവെച്ചിട്ടതെന്ന് പാക് വക്താവ് മേജര്‍ ജനറല്‍ റഷീദ് ഖുറൈഷി അവകാശപ്പെട്ടു.
പഞ്ചാബ് പ്രവിശ്യയിലെ റായ്വിന്ദ്-കസൂര്‍ റോഡിലാണ് ഇന്ത്യയുടെ യുദ്ധവിമാനം പാക് സേന വെടിവച്ചു വീഴ്തിയതായി പറയുന്നത്. ഹവേലിയ്ക്കടുത്ത് തകര്‍ന്നു വീണ വിമാനം ഉടന്‍തന്നെ കത്തി നശിച്ചു. പാക് പട്ടാളം സംഭവസ്ഥലം വളഞ്ഞിരിക്കുകയാണെന്നും പറയപ്പെടുന്നു.
ഇന്ത്യ അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കുന്നില്ലെന്നതിന്റെ ഏറ്റവും അവസാന ഉദാഹരണമാണിതെന്ന് ഖുറൈഷി ആരോപിച്ചു. വിമാനം വെടിവെച്ചിട്ടത് പാക് സേനയും സ്ഥിരീകരിച്ചു.












Click it and Unblock the Notifications