പാക് വിദേശമന്ത്രി സത്താര്‍ രാജിവെച്ചു
ഇസ്ലാമബാദ്: രാജി വെച്ച പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താറിനോട് പകരക്കാരനെ മന്ത്രിയെ നിയമിക്കുന്നതു വരെ മന്ത്രിസ്ഥാനത്ത് തുടരാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ആവശ്യപ്പെട്ടു.
ആരോഗ്യപരമായ കാരണങ്ങളാല്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജൂണ്‍ ഏഴ് വെള്ളിയാഴ്ച അബ്ദുള്‍ സത്താര്‍ മുഷാറഫിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഒരു ശസ്ത്രക്രിയ നടത്തിയിരുന്ന സത്താര്‍ ജോലി ചെയ്യാന്‍ തന്നെ ആരോഗ്യപ്രശ്നങ്ങള്‍ അനുവദിക്കുന്നില്ലെന്നാണ് മുഷാറഫിനോട് വ്യക്തമാക്കിയത്.
1999ല്‍ അട്ടിമറിയിലൂട അധികാരം പിടിച്ചെടുത്തതിന് ശേഷം മുഷാറഫാണ് സത്താറിനെ വിദേശകാര്യ മന്ത്രിയായി നിയമിച്ചത്. യുഎസിലെ പാകിസ്ഥാന്‍ അംബാസിഡര്‍ മലീഹ ലോധിയായിരിക്കും പുതിയ വിദേശകാര്യ മന്ത്രിയെന്നാണ് കരുതുന്നത്.












Click it and Unblock the Notifications