ഗീലാനി അറസ്റില്‍
ശ്രീനഗര്‍: മുന്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാനും ജമായത്തെ ഇസ്ലാമി നേതാവുമായ സയിദ് അലി ഷാ ഗീലാനിയെയും അദ്ദേഹത്തിന്റെ മരുകനെയും അറസ്റ് ചെയ്തു. പോട്ടോ പ്രകാരമാണ് ഇരുവരെയും ജൂണ്‍ ഒമ്പത് ഞായറാഴ്ച പൊലീസ് കസ്റഡിയിലെടുത്തത്.
തീവ്രവാദികള്‍ക്ക് ഫണ്ട് ലഭിക്കുന്ന ഉറവിടങ്ങള്‍ കണ്ടെത്തുന്നതിന് ശ്രീനഗറിലെയും ദില്ലിയിലെയും 11 കേന്ദ്രങ്ങള്‍ പൊലീസും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് ചെയ്തു.
ദുക്ത്രാന്‍-ഇ-മില്ലാത്ത് നേതാവും വനിതാ തീവ്രവാദി നേതാവുമായ അസിയ ഇന്ദ്രാബിയുടെ താമസസ്ഥലവും പൊലീസ് റെയ്ഡ് ചെയ്തു. അസിയ ഇന്ദ്രാബി ഒളിവിലാണ്.
ഗീലാനിയെ റാഞ്ചിയിലെ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്തു. ഗീലാനിയുടെ മരുമകന്‍ അല്‍തഫ് അഹമ്മദ് ഷായെ ചോദ്യം ചെയ്തുവരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയ്ക്കാണ് റെയ്ഡും അറസ്റുമുണ്ടായത്. ഗീലാനിയുടെ വീട്ടില്‍ നിന്ന് 10.25 ലക്ഷം രൂപയും സ്വത്തുകള്‍ വാങ്ങിയതിന്റെ രേഖകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications