ഗുജറാത്തില്‍ വീണ്ടും കലാപം
അഹമ്മദാബാദ്: ഏതാനും ദിവസത്തെ ശാന്തതയ്ക്കു ശേഷം ഗുജറാത്തില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. ഒരാള്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേര്‍ക്ക് പൊലീസ് വെടിവയ്പിലാണ് പരിക്കേറ്റത്.
അഹമ്മദാബാദിലെ ജുഹപുരയിലും ഗുപ്തനഗറിലുമാണ് ജനക്കൂട്ടം നാടന്‍ ബോംബെറിഞ്ഞും കല്ലെറിഞ്ഞും വീണ്ടും കലാപന്തരീക്ഷം സൃഷ്ടിച്ചത്. മുസ്ലീങ്ങള്‍ക്ക് ആധിപത്യമുള്ളതാണ് ഈ പ്രദേശങ്ങള്‍. ഉടനെ സുരക്ഷാപൊലീസുകാര്‍ സംഭവസ്ഥലത്തെത്തി. പക്ഷെ അക്രമാസക്തരായ ജനക്കൂട്ടം പൊലീസുകാര്‍ക്കുനേരെ ബോംബെറിയുകയായിരുന്നു.
പൊലീസ് കണ്ണീര്‍വാതകഷെല്ലുകള്‍ പൊട്ടിച്ചു. വെടിവയ്പും നടത്തി. അക്രമത്തിനിടയില്‍ ഒരു ട്രക്ക് ഡ്രൈവറാണ് കൊല്ലപ്പെട്ടത്. വേഗത്തില്‍ ട്രക്കോടിച്ച് പൊലീസില്‍ നിന്നും അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രക്ക് മറിഞ്ഞാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ ചിലരുടെ നില ഗുരുതരമാണ്. വെജല്‍പൂര്‍ പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications