കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി: തീരുമാനമായില്ല

  • By Super
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരാകും എന്ന ചോദ്യത്തിന് ഇനിയും തലസ്ഥാനം ഉത്തരം കണ്ടെത്തിയിട്ടില്ല. ഭരണ-പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഇപ്പോഴും ഇക്കാര്യത്തില്‍ ഒരഭിപ്രായസമന്വയത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.

പ്രധാനമായും രണ്ട് പേരുകള്‍ തന്നെയാണ് മുന്‍നിരയില്‍. മഹാരാഷ്ട്ര ഗവര്‍ണര്‍ പി.സി. അലക്സാണ്ടറും ഇപ്പോഴത്തെ ഉപരാഷ്ട്രപതി കൃഷന്‍കാന്തും. ബിജെപി ഇപ്പോഴും അലക്സാണ്ടറെ രാഷ്ട്രപതിയാക്കണം എന്ന് ആഗ്രഹിക്കുന്നു. പക്ഷെ എന്‍ഡിഎയില്‍ ഘടകകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയുടെ നേതാവ് ചന്ദ്രബാബു നായിഡു കൃഷന്‍കാന്തിനെയാണ് പിന്തുണയ്ക്കുന്നത്. അതായത് ഭരണമുന്നണിയായ എന്‍ഡിഎയില്‍ അഭിപ്രായഭിന്നതയുണ്ടെന്നര്‍ത്ഥം.

രാഷ്ട്രപതി സ്ഥാനത്തേക്ക് എല്ലാവര്‍ക്കും യോജിച്ച ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന എന്‍ഡിഎ യോഗം തീരുമാനമെടുക്കാനാവാതെ പിരിഞ്ഞു. വീണ്ടും ഞായറാഴ്ച യോഗം ചേര്‍ന്നെങ്കിലും തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല.

രാഷ്ട്രപതിസ്ഥാനത്തേക്ക് പി. സി. അലക്സാണ്ടറുടെ പേര് നിര്‍ദ്ദേശിച്ചാല്‍ തങ്ങള്‍ എതിര്‍സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന് ഒരവസരം കൂടി നല്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ജയപാല്‍ റെഡ്ഡി അഭിപ്രായപ്പെടുന്നു. പക്ഷെ പി.സി. അലക്സാണ്ടറെ ഒഴിവാക്കി, മറ്റേതെങ്കിലും പേരാണ് എന്‍ഡിഎ ഉന്നയിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. പാകിസ്ഥാനുമായി യുദ്ധസാഹചര്യം നിലനില്ക്കുന്നതിനാല്‍ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഒരു മത്സരത്തിനൊരുമ്പെടാതെ, എന്‍ഡിഎ പ്രതിപക്ഷവുമായി അഭിപ്രായസമന്വയമുണ്ടാക്കുമെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X