ആന്റണി നായനാരെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരെ മുഖ്യമന്ത്രി ആന്റണി സന്ദര്‍ശിച്ചു. ന്യൂമോണിയ ബാധിച്ച നായനാര്‍ കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിലാണ്.
ആന്റണി ഏതാനും സമയം നായനാരോടൊപ്പം ചെലവഴിച്ചു. രോഗബാധിതനെങ്കിലും നായനാര്‍ നര്‍മ്മത്തിന്റെ കെട്ടഴിക്കാന്‍ മറന്നില്ല. നേരമ്പോക്കുകള്‍ ആന്റണി ശരിക്കും ആസ്വദിച്ചു.
നായനാരുടെ നില മെച്ചപ്പെട്ടുവരികയാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രിവിടാനാവുമെന്നും ഡോക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.












Click it and Unblock the Notifications