സിംഗപ്പൂര്‍ യാത്ര: പിണറായിക്ക് വിമര്‍ശനം
തിരുവനന്തപുരം: സിംഗപ്പൂരിലേക്ക് സൗജന്യവിമാനടിക്കറ്റില്‍ ഉല്ലാസയാത്രനടത്തിയ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന് സംസ്ഥാനകമ്മിറ്റിയോഗത്തില്‍ വിമര്‍ശനം. എന്നാല്‍ യോഗത്തില്‍ തന്റെ യാത്രയെ വിജയന്‍ ന്യായീകരിച്ചു.
സംസ്ഥാനകമ്മിറ്റിയോട് അനുവാദം വാങ്ങാതെ, റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും മിനക്കെടാതെയാണ് സെക്രട്ടറി സിംഗപ്പൂരിലേക്ക് പോയതെന്നതായിരുന്നു കമ്മിറ്റിയില്‍ ഉയര്‍ന്ന ഒരു ആരോപണം. സിംഗപ്പൂര്‍ യാത്രയുടെ ഉദ്ദേശ്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നതായിരുന്നു രണ്ടാമത്തെ വിമര്‍ശനം. പാര്‍ട്ടി നേതാക്കള്‍ സുഖവാസത്തിന് പോകുന്ന പ്രവണത സിപിഎമ്മില്‍ ഇല്ലെന്നത് സെക്രട്ടറിക്ക് ഓര്‍മ്മിക്കാമായിരുന്നു എന്നും വിമര്‍ശനമുണ്ടായി.
ബൂര്‍ഷ്വാമാധ്യമങ്ങളില്‍ തന്റെ യാത്രയെക്കുറിച്ച് പ്രചാരണം നടത്തിയത് തിരുവനന്തപുരം ആസ്ഥാനമായുള്ള പത്രത്തിലെ ചിലരാണെന്ന് പിണറായി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ചിലരുടെ പേരെടുത്ത് പോലും പിണറായി വിമര്‍ശനം ഉന്നയിച്ചു. അതേ സമയം സംസ്ഥാനകമ്മിറ്റിയെ അറിയിക്കാതെ പോയത് തന്റെ പിശകാണെന്ന് പിണറായി സമ്മതിച്ചു.












Click it and Unblock the Notifications