സംവിധായകന്‍ ജോമോന് ജാമ്യമില്ലാ വാറന്റ്
കോഴിക്കോട്: ചലച്ചിത്ര സംവിധായകന്‍ ജോമോനെതിരെ നിലമ്പൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. ടി. നിസാര്‍ അഹമ്മദ് ജാമ്യമില്ലാ അറസ്റ് വാറന്റ് പുറപ്പെടുവിച്ചു.
നിലമ്പൂര്‍ രാജേശ്വരി ടാക്കീസ് ഉടമ കെ. എം. ഗോപാലകൃഷ്ണന്റെ പരാതിയിന്മേലാണ് വാറന്റ് പുറപ്പെടുവിച്ചത്. ജോമോനെ ജൂലായ് 27ന് അറസ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നല്ലളം പൊലീസിനോട് ഉത്തരവിട്ടു.
ഫിലിം വിതരണ കമ്പനിയായ വൈ എം ജെ റിലീസിന്റെ ഉടമ കൂടിയാണ് ജോമോന്‍. ജോമോന്‍ സംവിധാനം ചെയ്ത ഉന്നതങ്ങളില്‍ വിതരണം ചെയ്തത് വൈ എം ജെ റിലീസായിരുന്നു. ഈ സിനിമയുടെ പ്രദര്‍ശനത്തിനായി കെ. ടി. നിസാര്‍ രണ്ട് ലക്ഷം രൂപ ജോമോന് നല്‍കി. പ്രദര്‍ശനത്തിന് ശേഷം കണക്കു തീര്‍ത്തപ്പോള്‍ 1,03,885 രൂപ 28 പൈസ നിസാറിന് നല്‍കണമെന്നായി. ഈ തുകയ്ക്ക് ജോമോന്‍ നല്‍കിയ ചെക്ക് ബാങ്കില്‍ നിന്ന് മടങ്ങിയെന്നാണ് പരാതി.












Click it and Unblock the Notifications