വനം കൈയേറ്റം: ലോകായുക്ത് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന വനം കയ്യേറ്റത്തെ കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ലോകായുക്ത് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ഫ്രണ്ട്സ് ഒഫ് ട്രീസ് ജനറല്‍ സെക്രട്ടറിയും വനം വകുപ്പ് മുന്‍ ചീഫ് കണ്‍സര്‍വേറ്ററുമായ സി. കെ. കരുണാകരന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഉത്തരവ്. മുഖ്യമന്ത്രി എ. കെ. ആന്റണിയും റവന്യു മന്ത്രി കെ. എം. മാണിയും വനം മന്ത്രി കെ. സുധാകരനും വനം കയ്യേറ്റത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
വനം കൈയേറ്റം തടയുന്നതിന് പകരം രാഷ്ട്രീയവും വ്യക്തിപരവുമായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.












Click it and Unblock the Notifications