അലക്സാണ്ടറെ പിന്തുണക്കണമെന്ന് ബാലകൃഷ്ണപിള്ള
കൊച്ചി: കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും രാഷ്ട്രപതി സ്ഥാനത്തേക്ക് പി. സി. അലക്സാണ്ടറെ പിന്തുണക്കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെ-യര്‍-മാന്‍ ആര്‍. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.
ഒരു മലയാളിയായ ക്രൈസ്തവന്‍ രാഷ്ട്രപതിയാവാനുള്ള സാധ്യതയാണ് ഒരുങ്ങിയിരിക്കുന്നത്. ക്രൈസ്തവരില്‍ നിന്ന് വോട്ട് വാങ്ങിയിട്ടുള്ള എല്ലാ ക്രൈസ്തവ പാര്‍ട്ടികള്‍ക്കും അലക്സാണ്ടറെ പിന്തുണക്കാന്‍ ധാര്‍മിക ബാധ്യതയുണ്ട്.
ഇക്കാര്യം യുഡിഫ് ഘടക കക്ഷികളുമായി താന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് യുഡിഎഫ് സ്വീകരിക്കുന്ന തീരുമാനം ലംഘിക്കില്ല. മനസാക്ഷി വോട്ടാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഉണ്ടാവേണ്ടതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.












Click it and Unblock the Notifications