കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്എന്‍എല്‍ ടാറ്റയില്‍ പണം മുടക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റികാര്യമന്ത്രി പ്രമോദ് മഹാജന്‍ ഒടുവില്‍ അടങ്ങി. ടാറ്റ ടെലിസര്‍വീസില്‍ 1200 കോടി രൂപ മുടക്കാനുള്ള തീരുമാനവുമായി വിഎസ്എന്‍എല്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ ടാറ്റാ-വിഎസ്എന്‍എല്‍ വിവാദം തല്ക്കാലം കെട്ടടങ്ങുകയാണ്.

ടാറ്റാടെലിസര്‍വീസില്‍ പണം മുടക്കാനുളള തീരുമാനത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയില്‍ പോകുമെന്ന് പ്രമോദ് മഹാജന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. വിഎസ്എന്‍എല്ലില്‍ സര്‍ക്കാരിന് ഇപ്പോഴും 26 ശതമാനം ഓഹരിയുള്ള നിലയ്ക്ക് ഭീമമായ തുക മറ്റൊരു കമ്പനിയില്‍ നിക്ഷപിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഇംഗിതം ആരായേണ്ടതായിരുന്നു എന്നാണ് പ്രമോദ് മഹാജന്‍ അഭിപ്രായപ്പെട്ടത്.

നേരത്തെ ടാറ്റാഗ്രൂപ്പ് വിഎസ്എന്‍എല്ലിന്റെ 26 ശതമാനം ഓഹരികള്‍ 1400 കോടി രൂപ മുടക്കി വാങ്ങിയിരുന്നു. അധികം വൈകാതെയാണ് 1200 കോടി രൂപ തിരിച്ച് ടാറ്റാടെലിസര്‍വീസില്‍ മുടക്കാന്‍ വിഎസ്എന്‍എല്‍ യോഗം തീരുമാനിച്ചത്. ഇതിനെയാണ് പ്രമോദ്മഹാജന്‍ ചോദ്യം ചെയ്തത്.

ടെലികോം മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണം പാടെ നീങ്ങുന്ന ഈ സാഹചര്യത്തില്‍ ടാറ്റാടെലിസര്‍വീസില്‍ പണം മുടക്കാനുള്ള വിഎസ്എന്‍എല്‍ തീരുമാനം നല്ലതാണെന്ന് ടാറ്റാഗ്രൂപ്പ് ജൂണ്‍ 10 തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ബോധ്യപ്പെടുത്തി. ടാറ്റാഗ്രൂപ്പില്‍ പണം മുടക്കാനുള്ള തീരുമാനം പുനപരിശോധിക്കില്ലെന്ന് പിന്നീട് വിഎസ്എന്‍എല്‍ പ്രതിനിധി വ്യക്തമാക്കി.

ടാറ്റയും വിഎസ്എന്‍എല്ലും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍ന്നതായി പ്രമോദ് മഹാജന്‍ തിങ്കളാഴ്ച ഹൈദരാബാദില്‍ പ്രസ്താവിച്ചിരുന്നു. ഇത് സംബന്ധിച്ച് ഒരു സംയുക്തപ്രസ്താവന ഉടനെയുണ്ടാകുമെന്നും പ്രമോദ് മഹാജന്‍ പറഞ്ഞു. പക്ഷെ എന്താണ് ഒത്തുതീര്‍പ്പുഫോര്‍മുല എന്ന് മഹാജന്‍ വിശദീകരിച്ചില്ല.

ടാറ്റാ-വിഎസ്എന്‍എല്‍ പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഡയറക്ടര്‍ബോര്‍ഡിലേക്ക് ഒരു സര്‍ക്കാര്‍ പ്രതിനിധിയെ എടുക്കാന്‍ തീരുമാനമായി. വിഎസ്എന്‍എല്‍ ടാറ്റയില്‍ മുടക്കാന്‍ പോകുന്ന മൂലധനം സംബന്ധിച്ച് ഡയറക്ടര്‍ബോര്‍ഡ് നിര്‍ദേശിച്ച സമിതി പരിശോധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X