കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്‍കലാം രാഷ്ട്രപതിയാവും

  • By Super
Google Oneindia Malayalam News

ദില്ലി: പ്രശസ്ത ശാസ്ത്രജ്ഞന്‍ എ.പി.ജെ. അബ്ദുള്‍ കലാം രാഷ്ട്രപതിയാകും. ജൂണ്‍ 10 തിങ്കളാഴ്ച വൈകുന്നേരമാണ് പ്രധാനമന്ത്രി വാജ്പേയി എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി അബ്ദുള്‍കലാമിന്റെ പേര് പ്രഖ്യാപിച്ചത്.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതാക്കളുമായും മറ്റ് പ്രതിപക്ഷപാര്‍ട്ടികളുമായും ചര്‍ച്ച നടത്തുന്നുണ്ട്. രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരമൊഴിവാക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം.

ഈ തീരുമാനത്തിന്റെ ഭാഗമായാണ് പി.സി. അലക്സാണ്ടറെയും കൃഷന്‍കാന്തിനെയും ഒഴിവാക്കി അബ്ദുള്‍ കലാമിന്റെ പേര് ഐക്യകണ്േഠന എന്‍ഡിഎ യോഗത്തില്‍ ഉയര്‍ന്നുവന്നത്.

തിങ്കളാഴച ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവും പങ്കെടുത്തിരുന്നു. തെലുഗുദേശം നേതാവ് ചന്ദ്രബാബുനായിഡുവിന്റെയും മറ്റ് എന്‍ഡിഎ നേതാക്കളുടെയും പിടിവാശി മൂലമാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്ന പി.സി. അലക്സാണ്ടറുടെയും കൃഷന്‍കാന്തിന്റെയും പേരുകള്‍ ഒഴിവാക്കപ്പെട്ടത്.

ചന്ദ്രബാബു നായിഡു കൃഷന്‍കാന്തിനും മറ്റ് എന്‍ഡിഎ നേതാക്കള്‍ പി.സി. അലക്സാണ്ടര്‍ക്കും വേണ്ടി അവസാനനിമിഷം വരെ വാദിച്ചു. ഒടുവില്‍ ഇരുവരുടെയും അഭിമാനം രക്ഷിക്കുക എന്ന നിലയില്‍ ഒത്തുതീര്‍പ്പുസ്ഥാനാര്‍ത്ഥിയായി അബ്ദുള്‍കലാമിന്റെ പേര് കടന്നുവന്നു.

ഔദ്യോഗികജീവിതത്തില്‍ അഴിമതിയുടെ കറപുരളാത്ത, എല്ലാവരുടെയും സ്നേഹപാത്രമായ അബ്ദുള്‍കലാമിനെ കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും സ്വീകരിച്ചേക്കുമെന്നാണ് കരുതുന്നത്. അങ്ങിനെയെങ്കില്‍ രാഷ്ട്രപതിസ്ഥാനത്തിന്റെ പേരില്‍ മത്സരം ഒഴിവാകുകയും ചെയ്യും. ഇന്തോ-പാക് സംഘര്‍ഷസാധ്യത നിലനില്ക്കുന്ന സാഹചര്യത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്ക്കുന്നതാണ് നല്ലതെന്ന അഭിപ്രായവും ശക്തമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X