ഇന്തോ-പാക് സംഘര്‍ഷം അയയുന്നു
ദില്ലി: പാക് വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ജൂണ്‍ 10 തിങ്കളാഴ്ച ഇന്ത്യയുടെ വിദേശകാര്യവക്താവ് നിരുപമാ റാവു അറിയിച്ചതാണ് ഇക്കാര്യം.
പാക് വിമാനങ്ങള്‍ക്ക് ഇന്ത്യയുടെ വ്യോമാതിര്‍ത്തിയിലൂടെ പറക്കാനുള്ള നിരോധനം തിങ്കളാഴ്ച മുതല്‍ തന്നെ റദ്ദാക്കും. 2002 ജനവരി ഒന്നു മുതലാണ് പാക് വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പാക് എയര്‍ലൈന്‍സിന് ഇന്ത്യയില്‍ നിന്നും വിമാനസര്‍വീസ് പുനരാരംഭിക്കാനും ഇന്ത്യയില്‍ വിമാനങ്ങള്‍ ഇറക്കാനും ഉള്ള ലൈസന്‍സല്ല ഈ നടപടിയെന്നും അവര്‍ വ്യക്തമാക്കി.
ഇതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുവന്നിരിക്കുകയാണ്. ഇന്തോ-പാക് അതിര്‍ത്തിയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം കുറഞ്ഞതായും നിരുപമാ റാവു അറിയിച്ചു.
അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് ഇന്ത്യയിലെത്തുന്നതിന് ഒരു ദിവസം മുമ്പാണ് ഇന്ത്യയുടെ ഈ തീരുമാനം. എന്നാല്‍ റംസ്ഫീല്‍ഡിന്റെ സന്ദര്‍ശനവും ഇന്ത്യയുടെ തീരുമാനവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും നിരുപമാറാവു അറിയിച്ചു.












Click it and Unblock the Notifications