അഹമ്മദാബാദില്‍ കണ്ണീര്‍വാതക പ്രയോഗം
അഹമ്മദാബാദ് : അക്രമാസക്തരായി പരസ്പരം കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഫ്യൂ നിലനില്‍ക്കുന്ന പ്രദേശങ്ങളിലടക്കം സംഘര്‍ഷം നിലനില്‍ക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറയുന്നു.
തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് ഇരുവിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടിയത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന പ്രദേശമാണിത്.
ലഹള പൊട്ടിപ്പുറപ്പെട്ട ജൂഹുപൂരയിലും മറ്റും കാര്യങ്ങള്‍ നിയന്ത്രണാധീനമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ക്രിമിനല്‍ കേസുകളില്‍ പങ്കുളള രണ്ടു പേരെ അറസ്റു ചെയ്തതോടെയാണ് പുതിയ കലാപം തുടങ്ങിയത്.
തുടര്‍ന്ന് നടന്ന അക്രമങ്ങളില്‍ ഒരാള്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏട്ടു പേര്‍ക്ക് പൊലീസ് വെടിവെപ്പിലാണ് പരിക്കേറ്റത്.
ബ്രഹ്മപുത്രാ പ്രദേശത്തും അക്രമങ്ങളില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗോന്ധ്രയില്‍ ഒരു ആട്ടോറിക്ഷാ ഡ്രൈവറെ ജനക്കൂട്ടം ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മറ്റു നഗരങ്ങള്‍ താരതമ്യേനെ ശാന്തമാണ്.












Click it and Unblock the Notifications