കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില വീണ്ടും ഉയര്‍ന്നേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി : പെട്രോളിന്റെയും ഡീസലിന്റെയും വില ഇനിയും ഉയരാന്‍ സാദ്ധ്യത. പെട്രോളിന് ഒരു രൂപയും ഡീസലിന് 50 പൈസയും വര്‍ദ്ധിച്ചേക്കും.

നിലവിലുളള നിരക്കു വര്‍ദ്ധന പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് വ്യവസായ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി നിരക്കുമായി ആഭ്യന്തര വില പൊരുത്തപ്പെടാത്തത് കൊണ്ടാണ് വീണ്ടും വിലവര്‍ദ്ധന വേണ്ടിവരുന്നത്.

ആഗോള വിപണിയില്‍ ബാരലിന് 24 ഡോളര്‍ ആയിരുന്നത് ഇപ്പോള്‍ 26 ഡോളര്‍ ആയിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില പുതുക്കുന്നതിന് ആഭ്യന്തര എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരു വില വര്‍ദ്ധന അടുത്തിടെ കഴിഞ്ഞതിനാല്‍ പെട്ടെന്ന് വില കൂട്ടാന്‍ കമ്പനികള്‍ക്ക് കഴിയില്ല. എന്നാലും രണ്ടാഴ്ച കഴിയുമ്പോള്‍ എണ്ണവില വീണ്ടും കൂടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X