Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ ഓണ്‍ലൈന്‍ ലോട്ടറി വരുന്നു!

കൊച്ചി : ഭാഗ്യാന്വേഷികളുടെ പുതിയ പ്രതീക്ഷയായ ഓണ്‍ലൈന്‍ ലോട്ടറികള്‍ ഉടന്‍ കേരള സര്‍ക്കാരിന്റെ വകയായും തുടങ്ങിയേക്കും.

കേരളം, കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകളുമായി ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി ഓണ്‍ലൈന്‍ ലോട്ടറി നടത്തിപ്പുകാരായ പ്ലേവിന്‍ ഇന്‍ഫ്രാവെസ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് കുല്‍ബീര്‍ അഹുജ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

പ്ലേവിന്‍ ലോട്ടറിയുടെ കഴിഞ്ഞ ജാക്ക്പോട്ടായ മൂന്നരക്കോടി രൂപ തലശേരിയിലെ നാലു പേര്‍ക്ക് ലഭിച്ചത് സംസ്ഥാനത്തെ ഭാഗ്യാന്വേഷികള്‍ക്ക് ഓണ്‍ലൈന്‍ ലോട്ടറിയിലുളള വിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കേരളത്തിന് ആദ്യമായാണ് പ്ലേവിന്‍ ഒന്നാം സ്ഥാനം ലഭിക്കുന്നത്. മാഹിയിലെ ഒരു മദ്യഷാപ്പില്‍ ജോലി ചെയ്യുന്ന എം. ഡി. സന്തോഷ്, പി. എം. മോഹനന്‍, ടി. എം. സതീഷ്, പി. ഡി. ഷിജു എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

കേരളത്തിലെ മറ്റു ലോട്ടറിക്കാരും ലോട്ടറി വകുപ്പും ഓണ്‍ലൈന്‍ ലോട്ടറിയെ എതിര്‍ക്കുന്നുവെങ്കിലും മാറിവരുന്ന സാങ്കേതിക വിദ്യകളോട് മുഖം തിരിക്കേണ്ട എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

ഒരുമാസത്തിനകം മഹാരാഷ്ട്ര തങ്ങളുടേതായ ഓണ്‍ലൈന്‍ ലോട്ടറികള്‍ ആരംഭിക്കുമെന്ന് കുല്‍ബീര്‍ അഹുജ വെളിപ്പെടുത്തി. കര്‍ണാടകം ഇനിയും രണ്ടു മാസമെടുക്കും.

കേരളം ഇതു സംബന്ധിച്ച നയം രൂപപ്പെടുത്തുന്നതേയുളളൂ. വൈകാതെ സംസ്ഥാനവും ഈ പാതയിലേയ്ക്ക് കടന്നു വരുമെന്ന് കൂല്‍ബീര്‍ പ്രത്യാശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+