Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി: ഐക്യത്തിന് നീക്കം

ഹൈദരാബാദ്: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീക്കാന്‍ എന്‍ഡിഎ അവസാനവട്ടശ്രമത്തില്‍. മത്സരമൊഴിവാക്കി, ഘടകകക്ഷികള്‍ക്കും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും താല്പര്യമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് ഇപ്പോള്‍ ബിജെപി ശ്രമം.

പാര്‍ലമെന്ററികാര്യ മന്ത്രി പ്രമോദ്മഹാജന്‍ ഹൈദരാബാദിലെത്തി, കഴിഞ്ഞ ദിവസം എന്‍ഡിഎയോഗത്തില്‍ നിന്നും വിട്ടുനിന്ന തെലുഗുദേശം നേതാവ് ചന്ദ്രബാബുനായിഡുവിനെ കണ്ട് ചര്‍ച്ചനടത്തി. തെലുഗുദേശവുമായും പ്രതിപക്ഷപാര്‍ട്ടികളുമായും രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിയുമെന്ന് പ്രമോദ് മഹാജന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി എന്‍ഡിഎ ഘടകകക്ഷികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തനിക്ക് കടുംപിടുത്തമൊന്നുമില്ലെന്ന് ചന്ദ്രബാബു വ്യക്തമാക്കി. ഉപരാഷ്ട്രപതി കൃഷന്‍കാന്തിനെ രാഷ്ട്രപതിയാക്കാന്‍ ചന്ദ്രബാബു ആഗ്രഹിക്കുന്നതായി നേരത്തെ പ്രചരണമുണ്ടായിരുന്നു.

ഞാന്‍ പ്രധാനമന്ത്രിയുമായും ഇക്കാര്യം നാലഞ്ച് തവണ ചര്‍ച്ചചെയ്തിരുന്നു. അപ്പോഴെല്ലാം ഏതാനും പേരുകള്‍ പരാമര്‍ശവിഷയമായി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം വാജ്പേയിക്ക് വിട്ടുകൊടുത്തിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ ദില്ലിയ്ക്ക് പോകാന്‍ തയ്യാറാണ്.- ചന്ദ്രബാബുനായിഡു പറഞ്ഞു.

എന്‍ഡിഎയും തെലുഗുദേശവും തമ്മില്‍ ധാരണയിലെത്തിയതിനു ശേഷം പ്രതിപക്ഷപാര്‍ട്ടികളെ കൂടി വിശ്വാസത്തിലെടുക്കുമെന്ന് പ്രമോദ്മഹാജന്‍ പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം കൊണ്ടുവരുന്നത് നല്ലതാണെന്ന ധാരണയിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും പി.സി. അലക്സാണ്ടറെ രാഷ്ട്രപതിയാക്കുന്നതിനോട് യോജിക്കുന്നില്ല. ഒന്നുകില്‍ കെ.ആര്‍. നാരായണന് ഒരവസരം കൂടി നല്കുക അല്ലെങ്കില്‍ അലക്സാണ്ടറൊഴികെ ഒരാളെ നിശ്ചയിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലൈന്‍. ഇക്കാര്യം കോണ്‍ഗ്രസ് വക്താവ് ജയപാല്‍റെഡ്ഡി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഉപരാഷ്ട്രപതി കൃഷന്‍കാന്തിനെ രാഷ്ട്രപതിയാക്കണമെന്ന് ചന്ദ്രബാബു നായിഡു ശക്തമായി അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. മത്സരമൊഴിവാക്കി, ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക എന്ന എന്‍ഡിഎ മോഹം നടപ്പിലാകണമെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപരാഷ്ട്രപതി കൃഷന്‍കാന്തിന് തന്നെയായിരിക്കും കൂടുതല്‍ സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+