കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ചിത്രങ്ങളെടുക്കാന്‍ നീക്കം

  • By Super
Google Oneindia Malayalam News

തലശേരി: ദിലീപിനെ വിലക്കാനുള്ള നിര്‍ദേശം നിര്‍മാതാക്കള്‍ പാലിക്കുകയാണെങ്കില്‍ ഈ വര്‍ഷം അഞ്ച് സിനിമകളുടെ നിര്‍മാണം മുടങ്ങും. ഓരോ വര്‍ഷവും റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ദിലീപിനെ പോലെ ഇനീഷ്യല്‍ പുള്‍ നല്‍കാന്‍ കഴിവുള്ള നടന്റെ അഞ്ച് ചിത്രങ്ങള്‍ മുടങ്ങിയാല്‍ അത് മലയാള സിനിമാ വ്യവസായത്തെ തന്നെ ബാധിക്കും.

ഓണത്തിന് ഇറക്കുക എന്ന ലക്ഷ്യത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ മീശ മീധവനും ഗ്രാമഫോണും റിലീസ് ചെയ്തില്ലെങ്കില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമായിരിക്കും ഇത്തവണ ഓണത്തിനുണ്ടാവുക. മോഹന്‍ലാല്‍ നായകനായ താണ്ഡവവും ഫാസിലിന്റെ കയ്യെത്താ ദൂരത്തുമാണ് ഓണത്തിനി റങ്ങുന്ന രണ്ട് ചിത്രങ്ങള്‍.

ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രം, ലിബര്‍ട്ടി താര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിബര്‍ട്ടി ബഷീര്‍ നിര്‍മിക്കുന്ന വിപിന്‍ മോഹന്റെ ചിത്രം, ഷാഫിയുടെ കല്യാണരാമന്‍, അക്ബര്‍ ജോസിന്റെ സദാനന്ദന്റെ സമയം, മിലന്‍ ജലീലിന്റെ കുഞ്ഞിക്കൂനന്‍ എന്നിവയാണ് ഈ വര്‍ഷം തുടങ്ങാനിരിക്കുന്ന ദിലീപ് ചിത്രങ്ങള്‍.

എന്നാല്‍ വിലക്ക് ലംഘിച്ചുകൊണ്ട് ചിത്രീകരണം തുടങ്ങാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഫിലിം ചേംബറിന്റെ നിര്‍ദേശം അനുസരിച്ചാല്‍ തങ്ങള്‍ നഷ്ടം സഹിക്കേണ്ടിവരുമെന്നതു കൊണ്ടാണ് നിര്‍മാതാക്കള്‍ വിലക്ക് ലംഘിച്ച് ചിത്രങ്ങള്‍ നിര്‍മിക്കാനൊരുങ്ങുന്നത്.

അതിനിടെ മാക്ടയിലെന്ന പോലെ ഫിലിം ചേംബറിലും ചേരിതി രിവ് രൂക്ഷമായിട്ടുണ്ട്. സിനിമാ രംഗത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കിടയില്‍ നടക്കുന്ന ഈ ചേരിതിരിവ് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കാനാണ് സഹായിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X