തലശേരിയില്‍ വന്‍സ്ഫോടകവസ്തു ശേഖരം പിടിച്ചു
തലശേരി: തലശേരി റെയില്‍വെ സ്റേഷനടുത്തുള്ള ടി സി റോഡിലെ കടയില്‍ നിന്നും വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് പൊലീസ് സുശീല്‍ എന്നയാളെ തിരഞ്ഞുവരുന്നു. ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാനായി പൊലീസ് ഉരുവച്ചാല്‍ ശിവപുരത്ത് റെയ്ഡ് നടത്തി.
കഴിഞ്ഞ മാസം 31നാണ് പൊലീസ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. 100 കിലോ സള്‍ഫര്‍ സൂക്ഷിക്കാന്‍ മാത്രം ലൈസന്‍സുള്ള കടയില്‍ നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരമാണ് പൊലീസ് പിടികൂടിയത്. കടയുടമ കൊടുവള്ളി ധനലക്ഷ്മി നിവാസില്‍ മൈഥിലി (56) യെ പൊലീസ് അറസ്റ് ചെയ്തിരുന്നു. മൈഥിലിയുടെ മകനാണ് പൊലീസ് തിരഞ്ഞുവരുന്ന സുശീല്‍.
ശിവപുരത്ത് ആളൊഴിഞ്ഞ പ്രദേശത്ത് സുശീലിന്റെ പേരില്‍ മൂന്നര ഏക്കര്‍ സ്ഥലവും ആള്‍പ്പാര്‍പ്പില്ലാത്ത വീടുമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് റെയ്്ഡ് നടത്തിയത്. തലശേരി കല്ലായി തെരുവില്‍ ഒരു ഗോഡൗണും സുശീലിന്റെ പേരിലുണ്ട്.












Click it and Unblock the Notifications