പുനലൂരില്‍ ഹര്‍ത്താല്‍ സമാധാനപരം
പുനലൂര്‍: ബിജെപി പ്രവര്‍ത്തകനെ അജ്ഞാതസംഘം കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പുനലൂരില്‍ ബിജെപി ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
പുനലൂര്‍ ഭരണിക്കാവ് സ്വദേശി രാജേഷ്(23) ആണ് കൊല്ലപ്പെട്ടത്.
ജൂണ്‍ ഒമ്പത് ശനിയാഴ്ച രാത്രിയാണ് അജ്ഞാതസംഘം രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്റെ സുഹൃത്തുക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനെ തുടര്‍ന്നാണ് പുനലൂര്‍ മുനിസിപ്പല്‍ പ്രദേശത്ത് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാഷ്ട്രീയ പകപോക്കലാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു.












Click it and Unblock the Notifications